കോവിഡ് വാക്‌സിന്റെ വില കുറച്ചു; കോവിഷീല്‍ഡിനും കോവാക്‌സിനും 225 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 04:00 PM  |  

Last Updated: 09th April 2022 05:03 PM  |   A+A-   |  

COVID vaccine

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രമുഖ ഔഷധനിര്‍മ്മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്.

സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്റെ വിലയാണ് ഇരുകമ്പനികളും കുറച്ചത് . അടുത്തിടെ, സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജിന്റെ നിരക്ക് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ 375 രൂപയ്ക്ക് വാക്‌സിന്‍ ലഭിക്കും.

കഴിഞ്ഞദിവസമാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കരുതല്‍ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യ  കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യാനാണ് അനുമതി. ഞായറാഴ്ച മുതലാണ് വിതരണം ആരംഭിക്കുന്നത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിരപ്പോരാളികള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി സൗജന്യമായാണ് നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കോവിഡിന്റെ പുതിയ വകഭേദം എക്‌സ്ഇ ഗുജറാത്തില്‍; സ്ഥിരീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ