തീപിടിത്തത്തിൽ മെഡിക്കൽ ഉപകരണങ്ങളും വാഹനവും കത്തിനശിച്ചപ്പോൾ  പിടിഐ
India

ഏഴു നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിവേക് വിഹാറിലെ ബേബി കെയര്‍ ന്യൂബോണ്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് തന്നെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നവീന്‍ കിച്ചിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകരമായ നരഹത്യയും ഉടമയ്‌ക്കെതിരെ ചുമത്തുമെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാത്രി 11.30 ഓടേയാണ് ആശുപത്രിയില്‍ തീ ഉയര്‍ന്നത്. തുടര്‍ന്ന് അടുത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്ക് കൂടി തീ ആളിപ്പടരുകയായിരുന്നുവെന്നാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT