യുവാക്കൾ ലോക്സഭയിലേക്ക് ചാടുന്നു/ പിടിഐ 
India

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ടുപേര്‍ താഴേക്ക് ചാടി, എംപിമാര്‍ക്ക് നേരെ സ്‌പ്രേ അടിച്ചു

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് പാര്‍ലമെന്റിനകത്ത് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:     പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ എംപിമാര്‍ക്ക് നേരെ മഞ്ഞ നിറത്തിലുള്ള സ്‌പ്രേ അടിച്ചു. ഇതോടെ ഹാളില്‍ പുക പരന്നു. 

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് പാര്‍ലമെന്റിനകത്ത് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയത്. ഇവര്‍ ലോക്‌സഭ ചേംബറിലേക്ക് ഓടിക്കയറാനും ശ്രമിച്ചു. 

എംപിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് യുവാക്കളെ തടഞ്ഞുവെച്ചത്. ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണ് സ്‌പ്രേ ഗ്യാസ് സഭക്കുള്ളിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

SCROLL FOR NEXT