പ്രതീകാത്മക ചിത്രം 
India

പരീക്ഷയ്ക്കെത്തിയത് അപരൻ, ഫോട്ടോ വിനയായി; എംബിബിഎസ് ബിരുദധാരി അറസ്റ്റിൽ 

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടുന്ന പരീക്ഷയാണ് മറ്റൊരാളെകൊണ്ട് എഴുതിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അപരനെ പരീക്ഷയ്ക്കിരുത്തിയ എംബിബിഎസ് ബിരുദധാരിയായ 35കാരൻ ഡൽഹിയിൽ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ മനോഹർ സിങ് അണ് അറസ്റ്റിലായത്. താജിക്കിസ്ഥാനിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഇയാൾ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടുന്ന പരീക്ഷയാണ് മറ്റൊരാളെകൊണ്ട് എഴുതിച്ചത്. 

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ‌ബി‌ഇ) നടത്തിയ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനേഷനിൽ (എഫ്എംജിഇ) മനോഹർ സിങ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രാഥമിക മെഡിക്കൽ യോഗ്യത പൂർത്തിയാക്കിയ ഇന്ത്യക്കാർക്കോ ഇന്ത്യയിലെ വിദേശ പൗരന്മാർക്കോ ഉള്ള പരീക്ഷയാണിത്.

2020 ഡിസംബർ 4ന് നടത്തിയ എഫ്എംജിഇ സ്ക്രീനിങ് ടെസ്റ്റിൽ മഥുര റോഡിലുള്ള ഒരു സെന്ററാണ് മനോഹർ സിങ്ങിന് അനുവദിച്ചുകിട്ടിയത്. അപേക്ഷാ ഫോമിലെ ഫോട്ടോയും പരീക്ഷാ ദിവസം എടുത്ത ഫോട്ടോയും തമ്മിലുള്ള പൊരുത്തക്കേട് കാരണം യുവാവിന്റെ പരീക്ഷാഫലം തടഞ്ഞുവച്ചു. ഫെയ്‌സ് ഐഡി പരിശോധിച്ചുറപ്പിക്കാൻ വിളിച്ചപ്പോഴും ഫോട്ടോകൾ തമ്മിൽ ചേർന്നില്ല. പിന്നീട് ചോദ്യപേപ്പറിലെ ചോദ്യം ആവർത്തിച്ചപ്പോൾ തെറ്റായ ഉത്തരം പറഞ്ഞു. ഇതോടെ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മനോഹർ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും അഡ്മിറ്റ് കാർഡ്, എംബിബിഎസ് ബിരുദം, അപേക്ഷാ ഫോം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ആറ് വർഷമായി എഫ്എംജിഇ പാസാകാനുള്ള ശ്രമത്തിലായിരുന്നു താനെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്ന് കോടിയോളം രൂപ നൽകിയാൽ തന്റെ സ്ഥാനത്ത് പരീക്ഷ എഴുതാമെന്ന് ഒരു ഡോക്ടർ വാ​ഗ്ദാനം ചെയ്തെന്നും അയാളാണ് പരീക്ഷയ്ക്ക് ഹാജരായതെന്നും പ്രതി സമ്മതിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT