Azharuddin likely to be inducted in Telangana Cabinet 
India

അസ്ഹറുദ്ദീന് പുതിയ ഇന്നിങ്‌സ്, തെലങ്കാന മന്ത്രിസഭയിലേക്ക്

വെള്ളിയാഴ്ച അസ്ഹറുദ്ദീന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രി സഭയിലേക്ക്. ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എ രേവന്ത് റെഡ്ഡി നയിക്കുന്ന സംസ്ഥാന മന്ത്രിസഭയില്‍ അസ്ഹറുദ്ദീന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അസ്ഹറുദ്ദീന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും.

തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ എംഎല്‍സി അംഗമായി പാര്‍ട്ടി എംഡി അസ്ഹറുദ്ദീനെ നാമ നിര്‍ദേശം ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ ക്വാട്ട പ്രകാരമാണ് അസ്ഹറുദ്ദീന്‍, പ്രൊഫസര്‍ എം കോദണ്ഡറാം എന്നിവരെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടുള്ളത്. എന്നാല്‍ ഓഗസ്റ്റ് 30 നല്‍കിയ ശുപാര്‍ശക്ക് ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. നവംബര്‍ 11 ന് ജൂബിലി ഹില്‍സ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ എത്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് സീറ്റില്‍ അസ്ഹറുദ്ദീന്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അന്ന് താരം പരാജയപ്പെട്ടിരുന്നു. നവംബര്‍ 11 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നവീന്‍ യാദവ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ 33 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുക കൂടിയാണ് പുതിയ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് നടപ്പാനിരിക്കുന്ന ബിഹാറില്‍ ഉള്‍പ്പെടെ ദേശീയ തലത്തില്‍ തീരുമാനം പാര്‍ട്ടിക്ക് പോസിറ്റീവ് ഇമേജ് സൃഷ്ടിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ടിപിസിസി പ്രസിഡന്റ് ബി മഹേഷ് കുമാര്‍ ഗൗഡ്, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Former Indian cricket captain and the Congress government’s MLC nominee, Md Azharuddin, is likely to be inducted into the state Cabinet led by Chief Minister A Revanth Reddy, in a move seen as politically significant ahead of the Jubilee Hills byelection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

SCROLL FOR NEXT