modi 
India

മോദിയോട് മാപ്പ് പറഞ്ഞ് മെറ്റ; പാറ്റകള്‍ ഐശ്വര്യം, ഇന്‍സ്റ്റഗ്രാമില്‍ നമ്പര്‍ വണ്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെല്‍ഫി വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാര്‍ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പോസ്റ്റ് പുനസ്ഥാപിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു.

സിജെപി സമരത്തിന്ന് പിന്നാലെ യുവാക്കളെ അഭിസംബോധന ചെയ്ത് വിഡിയോ പങ്കിട്ട മോദിക്ക് ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ ഏറുകയാണ്. നിലവില്‍ 105 ദശലക്ഷം ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ മോദിക്ക് 4 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇതോടെ ഫോളോവേഴ് 101 ദശലക്ഷത്തില്‍ നിന്ന് 105 ദശലക്ഷമായി ഉയര്‍ന്നു. ഇതോടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി നരേന്ദ്ര മോദി മാറി.

വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജൂലൈ 23ന് നരേന്ദ്രമോദി ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച 36 ദിവസത്തെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ജെന്‍സിയെ അഭിസംബോധന ചെയ്ത മോദിയുടെ ആദ്യ വിഡിയോയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വിഡിയോ ജൂലൈ 28ന് പുലര്‍ച്ചെ അല്‍പസമയത്തേക്ക് ഫെയ്‌സ്ബുക്കില്‍ ലഭ്യമായിരുന്നില്ല. സംഭവം വിവാദമായതോടെയാണ് മെറ്റയുടെ മാപ്പ് പറഞ്ഞുള്ള പ്രതികരണം.

വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കിയതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സംഭവത്തില്‍ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തിനായി വിളിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Meta apologises after restricting PM Modi’s viral selfie video, even as he hits 105 million Instagram followers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മത്സരിക്കാന്‍ പണം കണ്ടെത്തിയത് ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റ്; കോടിക്കണക്കിന് രൂപ കിട്ടിയെന്ന് പഴി, ഞാന്‍ ട്വന്റി 20ല്‍ പെട്ടുപോയി'

ലോകകപ്പിലെ മികച്ച റഫറിക്കുള്ള പുരസ്കാരം; ഫൈനലിൽ വിസിലൂതി വിൻസിച് വിരമിച്ചു!

ലഹരിക്കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന്? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs റെക്കറിങ് ഡെപ്പോസിറ്റ്; ഏതാണ് മികച്ചത്?, താരതമ്യപഠനം

'പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?'; അപമാനിച്ചിട്ടില്ലെന്ന് പേളി