Randhir Jaiswal file
India

'തട്ടിപ്പുകളില്‍ വീഴരുത്', ഇറാനില്‍ ജോലി തേടിപ്പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് വിസയില്ലാതെ ഇറാനില്‍ പോകാന്‍ സാധിക്കുക.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറാനുമായി ബന്ധപ്പെട്ട ജോലി വാഗ്ദാനങ്ങളില്‍ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ ജോലി തേടിപ്പോകുന്നവരെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇറാനില്‍ ജോലി ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന വാഗ്ദാനങ്ങളില്‍ വീഴരുത്. ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് വിസയില്ലാതെ ഇറാനില്‍ പോകാന്‍ സാധിക്കുക. മറ്റുള്ള വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍ തട്ടിപ്പുകാരും ക്രിമിനല്‍ സംഘങ്ങളുമാണ്. ഇത്തരത്തില്‍ എത്തുന്നവരെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടോ, ഇറാന്‍ വഴി മറ്റൊരു രാജ്യത്തേക്ക് ജോലി പ്രവേശിക്കാം എന്നുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

The Ministry of External Affairs issued an advisory after several incidents involving Indian citizens who were lured to travel to Iran on false job promises and kidnapped by criminal gangs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

SCROLL FOR NEXT