ബൈക്കില്‍ സിംഹത്തെ പിന്തുടരുന്നു/ എഎന്‍ഐ വീഡിയോ 
India

പരാക്രമം സിംഹത്തിനോടും; ബൈക്കില്‍ സിംഹത്തിന് പിന്നാലെ കുതിച്ചുപാഞ്ഞ് യുവാക്കള്‍, കേസ് ( വീഡിയോ)

പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പ് കേസെടുത്തതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച ക്രൂരതയുടെ നടുക്കം മാറും മുമ്പേ ഇത്തരത്തിലൊരു വാര്‍ത്ത ഗുജറാത്തില്‍ നിന്നും പുറത്തുവന്നു. ഗുജറാത്തില്‍ സിംഹത്തെയാണ് ബൈക്ക് യാത്രക്കാര്‍ വിടാതെ പിന്തുടര്‍ന്ന് ഓടിച്ചത്. ജുനഡ് ജില്ലയില്‍ ഗീര്‍ വനത്തിന് സമീപം ബൈക്ക് യാത്രികര്‍ സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

വീഡിയോ വൈറല്‍ ആയതോടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പ് കേസെടുത്തതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദുഷ്യന്ത് വസവദ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായും അദ്ദേഹം അറിയിച്ചു.

രാത്രിയില്‍ നിരത്തിലേയ്ക്ക് ഇറങ്ങിവരുന്ന വന്യജീവികളെ വാഹനയാത്രക്കാര്‍ പിന്തുടരുന്നത് സ്ഥിരമാണെങ്കിലും തെളിവുകളുടെ അഭാവത്തില്‍ നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയോട് ചേര്‍ന്ന പാതകളില്‍ പരിശോധന ശക്തമാക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക