പ്രതീകാത്മക ചിത്രം 
India

മൃതദേഹത്തില്‍ അവയവങ്ങള്‍ ഇല്ല, മന്ത്രവാദമെന്ന് കുടുംബം, മൃഗം ആക്രമിച്ചതെന്ന് പൊലീസ്;  ആറു വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

ഉത്തര്‍പ്രദേശില്‍ കുത്തിക്കീറി വികൃതമാക്കിയ നിലയില്‍ ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുത്തിക്കീറി വികൃതമാക്കിയ നിലയില്‍ ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ നഷ്ടമായ നിലയിലാണ്. കുട്ടി മന്ത്രവാദത്തിന് ഇരയായതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം മൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

കാന്‍പൂരില്‍ ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പടക്കം വാങ്ങാന്‍ ശനിയാഴ്ച വൈകീട്ട് ഭദ്രാസ് ഗ്രാമത്തിലുള്ള വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് കുട്ടി. രാത്രി വൈകിയ വേളയിലും കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കുട്ടിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാളി ക്ഷേത്രത്തിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദത്തിനായി തന്റെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കരണ്‍ സംഘവാര്‍ ആരോപിക്കുന്നു.  ശ്വാസകോശം നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ