പ്രതീകാത്മക ചിത്രം 
India

മഴ കിട്ടാന്‍ പെണ്‍കുട്ടിയെ നഗ്നയായി നടത്തിച്ച് ഭിക്ഷയെടുപ്പിച്ചു

മഴ ലഭിക്കാനായി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മധ്യപ്രദേശ്: മഴ ലഭിക്കാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. ആചാരപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചുമലില്‍ ഒരു ഉലക്കയുമായിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടത്തിച്ചത്. 

ഓരോ വീടുകളില്‍ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍ സമര്‍പ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ എത്തണം. എന്നാല്‍ മഴ ലഭിക്കുമെന്നാണ് വിശ്വാസം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.

മഴ കുറയുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ ഇത് പതിവാണെന്ന് പൊലീസ് സൂപ്രണ്ട് ഡിആര്‍ ടെനിവാര്‍ പറയുന്നു. കുടംബക്കാര്‍ തന്നെയാണ് ഇതിന് മുന്‍കൈ എടുക്കുന്നത്.ഏതെങ്കിലും തരത്തില്‍ കുട്ടി നിര്‍ബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിര്‍ബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്നും ടെനിവാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍