വിമാനത്തിന് ബോംബ് ഭീഷണി ഫയല്‍ ചിത്രം
India

സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട്, വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ വിട്ടു പോയ കുട്ടി തര്‍ക്കമുണ്ടായിരുന്ന സുഹൃത്തിന്റെ പേരില്‍ എക്‌സിലുണ്ടാക്കിയ വ്യാജ അക്കൗണ്ടു വഴിയാണ് ഭീഷണി മുഴക്കിയത്.

കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്യുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 19 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ മുംബൈ പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പൊലീസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.

പൊലീസ് പറയുന്നതനുസരിച്ച് സാമൂഹിക മാധ്യത്തിലൂടെ നാല് വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി മുഴക്കിയത്. അതില്‍ മൂന്നെണ്ണം അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നു. വിമാനങ്ങളിലെ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം ഇരകട്ടിയാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് ദിവസത്തിനിടെ 12 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT