പ്രതീകാത്മക ചിത്രം 
India

പരസ്പരം കണ്ണ് കൊണ്ട് 'ആംഗ്യം' കാണിച്ചു, കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു; കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി, പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് മൃതദേഹം  മരത്തില്‍ കെട്ടിത്തൂക്കി. പെണ്‍കുട്ടിയുടെ കുടുംബമാണ് ഈ ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മാവനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ബറേലി ജില്ലയിലാണ് ദുരഭിമാനഹത്യ എന്ന് വിളിക്കാവുന്ന സംഭവം അരങ്ങേറിയത്. കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൃത്യം. ഇരുവരെയും മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ ആണ്‍കുട്ടിയുമായുള്ള പെണ്‍കുട്ടിയുടെ പ്രണയമാണ് പ്രകോപനത്തിന് കാരണം. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ദിവ്യാനന്ദ്. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മാവന്റെ കൃഷിയിടത്തില്‍ ദിവ്യാനന്ദ് സഹായിക്കാന്‍ പോകുന്നത് പതിവാണ്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 

തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ഈസമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും സഹോദരനും ജോലി ചെയ്യുകയായിരുന്നു. അതിനിടെ, കമിതാക്കള്‍ പരസ്പരം നോക്കിക്കൊണ്ട് ചില ആംഗ്യങ്ങള്‍ കാട്ടി. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രദ്ധിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുവരെയും കൃഷിയിടത്തിലേക്ക്‌ വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍