പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ അതിക്രമിച്ചു കയറി നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പണവും സ്വര്‍ണവും കവര്‍ന്നു; അറസ്റ്റ്

കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് വാതില്‍ തുറന്നപ്പോള്‍, മുഖംമൂടി ധരിച്ച സംഘം വീടിനുള്ളില്‍ കയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മധുരവയല്‍ സ്വദേശി കണ്ണദാസന്‍, രാമപുരം സ്വദേശി സെല്‍വകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.  തിങ്കളാഴ്ച രാത്രിയാണ് രണ്ടുപേര്‍ നടിയുടെ വലസരവക്കത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. 

കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് വാതില്‍ തുറന്നപ്പോള്‍, മുഖംമൂടി ധരിച്ച സംഘം വീടിനുള്ളില്‍ കയറുകയായിരുന്നു. വിതില്‍ കുറ്റിയിട്ടശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 

തുടര്‍ന്ന് നടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നടിയുടെ കഴുത്തില്‍ കിടന്ന 12 ഗ്രാം തൂക്കം വരുന്ന മാലയും 55,000 രൂപയും പ്രതികള്‍ തട്ടിയെടുത്തു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. 

 പ്രതികളെ പിടിച്ചെങ്കിലും നഗ്‌ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എറിഞ്ഞുടച്ചെന്നാണ് പ്രതികള്‍ മൊഴിനല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 

പ്രതി കണ്ണദാസന്‍ മത്സ്യവില്‍പ്പനക്കാരനാണെന്ന് പൊലീസ് സൂചിപ്പിച്ചു.  നടി ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നു മനസ്സിലാക്കിയാണ് ഇയാള്‍ സെല്‍വകുമാറിനെയും ഒപ്പം കൂട്ടി കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT