പ്രതീകാത്മക ചിത്രം file
India

ട്രെയിന്‍ നാലുമണിക്കൂര്‍ വൈകി, വിമാനം നഷ്ടമായി; ദമ്പതികള്‍ക്ക് റെയില്‍വേ 63,199 രൂപ നഷ്ടപരിഹാരം നല്‍കണം

റെയില്‍വേയുടെ സേവനത്തില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ട്രെയിന്‍ നാലുമണിക്കര്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ദമ്പതികള്‍ക്ക് റെയില്‍വേ 63,199 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് ഗുവഹാത്തിയിലേക്കുള്ള കണക്ടിങ് ഫ്‌ലൈറ്റ് നഷ്ടമായിരുന്നു. തുടര്‍ന്ന് പുതിയ വിമാന ടിക്കറ്റ് എടുക്കേണ്ടി വരികയും ഹോട്ടലില്‍ താമസിക്കേണ്ടതായും വന്നു. സംഭവത്തില്‍ റെയില്‍വേയുടെ സേവനത്തില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജമ്മു ജില്ലാ ഉപഭോക്തൃകോടതിയുടെ ഉത്തരവ്.

ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായെന്ന് കാണിച്ച് ദമ്പതികള്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. പുതിയ വിമാനടിക്കറ്റിനും ഹോട്ടല്‍ താമസത്തിനുമായി ചെലവായ 38,199 രൂപയും മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവമായി 20,000 നിയമനടപടികളുടെ ചെലവിന് 5000 രൂപ ഉള്‍പ്പെടെ നല്‍കാനാണ് നോര്‍ത്തേണ്‍ റെയില്‍വേയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചത്.

മോഹിത് സിങ് ഭാവുവും ഭാര്യ ദാമിനി ബില്ലോറിയയും 2022 ഡിസംബര്‍ 19നാണ് ജമ്മുവില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ഡല്‍ഹി ദുരന്തോ എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബര്‍ 20ന് പുലര്‍ച്ചെ 3:55ന് ഡല്‍ഹിയിലെത്തേണ്ടിയിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങി രാവിലെ 7:15ന് ഗുവാഹത്തിയിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ട്രെയിന്‍ എത്തുമ്പോഴെക്കും വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു.

പുതിയ വിമാന ടിക്കറ്റുകള്‍ക്കായി 35,699 രൂപയും ഡല്‍ഹിയിലെ ഹോട്ടല്‍ താമസത്തിനായി 2,500 രൂപയും ചെലവായതായി ദമ്പതികള്‍ കമ്മീഷനെ അറിയിച്ചു. ട്രെയിന്‍ വൈകിയതുമൂലമാണ് തങ്ങള്‍ക്ക് 38,199 രൂപയുടെ ഈ അധികച്ചെലവ് ഉണ്ടായതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ട്രെയിന്‍ വൈകിയതിന് തങ്ങളെ ഉത്തരവാദികളാക്കാനാവില്ലെന്നായിരുന്നു റെയില്‍വേയുടെ വാദം. മൂടല്‍മഞ്ഞാണ് ട്രെയിന്‍ വൈകാന്‍ കാരണമെന്നും വാദിച്ചു.

കൃത്യസമയത്ത് രേഖാമൂലം മറുപടി നല്‍കുകയോ, ട്രെയിന്‍ വൈകാന്‍ ഇടയായ രേഖകള്‍ റെയില്‍വേ ഹാജരാക്കുകയോ ചെയ്തില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തെളിവുകളില്ലാതെ മൂടല്‍മഞ്ഞിനെ പഴിക്കുന്നത് അംഗീകരിക്കാനാവില്ല. റെയില്‍വേയ്ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കമ്മീഷന്‍, ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 63,199 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു ഉത്തരവ് ലഭിച്ച് ആറാഴ്ചയ്ക്കുള്ളില്‍ തുക നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Missed flight after 4-hour train delay, Jammu couple gets Rs 63,000 from Indian Railways

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

'ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല, അങ്ങനെയൊരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും'; സ്വാസിക

വര്‍ഷംതോറും 2.46 ലക്ഷം രൂപ വരെ വരുമാനം, പ്രായമായവരുടെ 'ആശ്രയം'; പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

വെണ്ടയ്ക്ക അരിയുമ്പോൾ കൈയിലും കത്തിയിലും കട്ടിങ് ബോർഡിലും വഴുവഴുപ്പ്? അടുക്കളയിൽ പരീക്ഷിക്കാം ഈ ടിപ്പുകൾ

ഐപിഎല്‍ വെടിക്കെട്ടിന് വീര്യമേറും; ലേലത്തിന് രജിസ്റ്റർ ചെയ്ത് ആര്യവീര്‍ സെവാഗ്