ഭാര്യയെ കൊന്ന് മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി 
India

ഭാര്യയെ കൊന്ന് കുഴല്‍ക്കിണറില്‍ തള്ളി; കോണ്‍ക്രീറ്റ് ഇട്ടു അടച്ചു; കൊലപാതകം മറയ്ക്കാന്‍ മൃഗബലി; യുവാവും മാതാപിതാക്കളും അറസ്റ്റില്‍

ഭര്‍ത്താവ് അലഗാട്ട സ്വദേശി വിജയിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ കൊലപാതകം. ഭാര്യയെ കൊന്ന് മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി. 28കാരിയായ ഭാരതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അലഗാട്ട സ്വദേശി വിജയിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി- വിഡിയോ

ചിക്കമംഗളൂരു ജില്ലയിലെ അലഗാട്ട സ്വദേശിയായ വിജയ് ഒന്നരമാസം മുന്‍പാണ് ഭാര്യയെ കാണിനില്ലെന്ന് പറഞ്ഞ് കാടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിജയും ഭാര്യയും തമ്മില്‍ വിശ്വാസത്തിന്റെ പേരില്‍ പതിവായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അത്തരമൊരു തര്‍ക്കത്തിനിടെ കൈയ്യാങ്കളിയിലേക്ക് എത്തുകയും ഭാര്യയെ വിജയ് കൊലപ്പെടുത്തുകയുമായിരുന്നു. സ്വന്തം പാടത്തെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലിട്ട ശേഷം കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയുമായിരുന്നു.

വിജയിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. പിടിക്കപ്പെടാതിരിക്കാനായി ഇദ്ദേഹം മൃഗബലികള്‍ ഉള്‍പ്പടെ നടത്തുകയും ചെയ്തു. കൊലപാതകവിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ മറച്ചുവച്ചതായും പൊലീസ് പറയുന്നു.

Body of missing woman found in borewell in Kadur; husband, in-laws arrested for murder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

SCROLL FOR NEXT