എംകെ സ്റ്റാലിന്‍/ എക്‌സ്പ്രസ്‌ 
India

സ്ഥാനാർത്ഥികൾ തോറ്റാൽ മുഖം നോക്കാതെ നടപടി; പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറിമാർക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്

സഖ്യകക്ഷി സ്ഥാനാർത്ഥികളുടെ വിജയവും പാർട്ടി  ജില്ലാ സെക്രട്ടറിമാർ ഉറപ്പാക്കണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തോറ്റാൽ പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറിമാർക്ക് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ മുന്നറിയിപ്പ്. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റിവെച്ച് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. പരാജയം ഉണ്ടായാൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോ​ഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്തുന്നതിനാണ് മുന്തിയ പരി​ഗണന നൽകേണ്ടത്. ഡിഎംകെ സ്ഥാനാർത്ഥികൾ മാത്രമല്ല, സഖ്യകക്ഷി സ്ഥാനാർത്ഥികളുടെ വിജയവും പാർട്ടി  ജില്ലാ സെക്രട്ടറിമാർ ഉറപ്പാക്കണം. 

വീഴ്ച വരുത്തുന്ന ജില്ലാ സെക്രട്ടറിമാർക്കെതിരെ കർശന നടപടിയുണ്ടാകും. സീനിയർ ആണെന്നോ മറ്റോ ഉള്ള ഒരു പരി​ഗണനയും ഉണ്ടാകില്ലെന്നും, മുഖം നോക്കാതെയുള്ള നടപടിയാകും ഉണ്ടാകുകയെന്നും സ്റ്റാലിൻ പറഞ്ഞു. പരാജയപ്പെടുന്ന ഇടങ്ങളിലെ ജില്ലാ സെക്രട്ടറിമാർക്ക് സ്ഥാനം പോകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT