ട്രംപിനൊപ്പം മോദി മോദി എക്സിൽ പങ്കുവെച്ച ചിത്രം/ ഫയൽ
India

'സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'; തെരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ അനുമോദിച്ച് മോദി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ട്രംപിന്റെ ഭാഗത്ത് നിന്ന് സഹകരണം പുതുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന മുഖവുരയോടെയാണ് ട്രംപിന് മോദി അഭിനന്ദനം അറിയിച്ചത്.

'നിങ്ങളുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍, സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കഴിഞ്ഞ ടേമില്‍ വിജയിച്ചതിന് സമാനമായി, ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാം.'- മോദി എക്‌സില്‍ കുറിച്ചു.

അമേരിക്കയെ 'ചുവപ്പിച്ച്' മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT