Modi Urges Reduced Sugar Intake After Influencer’s Unusual Request SPECIAL ARRANGEMENT
India

'പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മറുപടിയുമായി മോദി

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി മോദിയും രംഗത്ത് എത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു ആവശ്യം എത്തി. പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്നതായിരുന്നു ആവശ്യം. സോഷ്യൽ മീഡിയയിലൂടെയാണ് ഒരു ഇൻഫ്‌ളുവൻസർ ഈ ആവശ്യം ഉന്നയിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി മോദിയും രംഗത്ത് എത്തി.

യുവരാജ് ദുവ എന്ന ഇൻഫ്‌ളുവൻസറാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പിതാവിൻറെ പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചത്. ''തന്റെ അച്ഛൻ മോദിയുടെ ഒരു ആരാധകനാണ്. മോദി പറഞ്ഞാൽ അച്ഛൻ അത് കേൾക്കും. ആ നിർദേശം അദ്ദേഹം സ്വീകരിക്കുകയും ചെയ്യും. അങ്ങനെ ചെയ്താൽ തന്റെ പിതാവ് ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും പഞ്ചസാര ഉപേക്ഷിക്കുകയും ചെയ്യും '' എന്നാണ് യുവരാജ് പറയുന്നത്.

യുവരാജിന്റെ റീൽ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് നരേന്ദ്രമോദി ഇതിന് മറുപടി നൽകിയത്. 'യുവരാജിന്റെ അഭ്യർഥന പ്രകാരം ഞാൻ അദ്ദേഹത്തിന്റെ പിതാവിനോട് (ഒപ്പം മറ്റുള്ള എല്ലാവരോടും) പഞ്ചസാര കഴിക്കുന്നത് കുറയ്ക്കാൻ ആവശ്യപ്പെടുന്നു. ആരോഗ്യകരമായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ.' എന്നായിരുന്നു മോദിയുടെ മറുപടി.

തുടർന്ന്, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയും മോദി വിശദീകരിച്ചു. 'ആരോഗ്യകരമായ ഭക്ഷണം നന്നായി കഴിക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം വിവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അമിതവണ്ണം ഉണ്ടാകാനും അത് കാരണമാകും. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവാന്മാരായി ഇരിക്കാൻ അതൊരു മികച്ച മാർഗമാണ്.' -മോദി പറഞ്ഞു.

Modi Urges Reduced Sugar Intake After Influencer’s Unusual Request.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി