മെട്രോയില്‍ യാത്ര ചെയ്യുന്ന കുരങ്ങന്റെ ചിത്രം 
India

'ലോക്ക് ഡൗണ്‍  കഴിഞ്ഞു, ഇനി നാട് ചുറ്റിക്കാണാം'; മെട്രോയില്‍ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്‍; വീഡിയോ

ആരെയും ഉപദ്രപിക്കാതെ ശാന്തനായി ഇരുന്നായിരുന്നു കുരങ്ങന്റെ ആദ്യമെട്രോ യാത്ര.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങ്. യമുന ബാങ്ക് സ്‌റ്റേഷന്‍ മുതല്‍ ഐപി സ്‌റ്റേഷന്‍ വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്‌റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്‌റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. 

ആരെയും ഉപദ്രപിക്കാതെ ശാന്തനായി ഇരുന്നായിരുന്നു കുരങ്ങന്റെ ആദ്യമെട്രോ യാത്ര. ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങച്ചാരുടെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

ഐ.പി സ്‌റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിന് സ്‌റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

'ഈ ബുംറ, വുംറ... ഒക്കെ എന്തിനാണ്'; ആർസിബിക്ക് വേണ്ടാത്ത 'പ്രീമിയം പേസർ'!

പൊതുസ്ഥലത്ത് വാഹനം കഴുകരുത്; അബുദാബിയില്‍ നിരോധനം

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ