പ്രതീകാത്മക ചിത്രം 
India

മുത്തശ്ശിക്കൊപ്പം രണ്ടാംനിലയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; കുരങ്ങന്മാര്‍ വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു, നടുക്കം

ഉത്തര്‍പ്രദേശില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കുരങ്ങന്മാര്‍ തട്ടിയെടുത്തത്. രണ്ടുമാസം പ്രായമുള്ള കേശവ് കുമാര്‍ എന്ന കുഞ്ഞാണ് മുങ്ങിമരിച്ചത്.

ബാഗ്പത്തിലാണ് സംഭവം.മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര്‍ പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര്‍ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്.

ബാഗ്പതിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര്‍ വരുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമള്‍ പറയുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങന്മാര്‍ കുട്ടിയുമായി ഒരു ടെറസില്‍ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT