പ്രതീകാത്മക ചിത്രം 
India

സദാചാര ആക്രമണം:  നാല് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

മുഹമ്മദ് ഫാരിഷ് (18) എന്ന യുവാവിനു നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: സദാചാര ആക്രമണം നടത്തിയതിന് നാലു ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പുറ്റൂരില്‍ ബുധനാഴ്ചയാണ് മുസ്ലിം യുവാവിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. 

ഒലമോഗ്രു സ്വദേശി എസ് പ്രദീപ് (19), കേഡംബാടി സ്വദേശി ദിനേശ് ഗൗഡ (25), ഗുതുമനെ സ്വദേശി നിഷാന്ത് കുമാര്‍ (19), ആര്യാപ് സ്വദേശി പ്രജ്വല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. 

മുഹമ്മദ് ഫാരിഷ് (18) എന്ന യുവാവിനു നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കഴിക്കുന്നതിനിടെ, ഇവര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഹമ്മദിന് സാരമായ പരിക്കേറ്റു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും