പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ജൂലൈ 15ന് ശേഷം? തീരുമാനം ജൂണ്‍ ഒന്നിന് 

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ജൂലൈ 15ന് ശേഷം? തീരുമാനം ജൂണ്‍ ഒന്നിന് 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എങ്ങനെ നടത്തണമെന്നതില്‍ സര്‍ക്കാര്‍ ജൂണ്‍ ഒന്നിന് തീരുമാനമെടുത്തേക്കും.  ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ സമവായമായില്ലെങ്കിലും പരീക്ഷ നടത്താന്‍ തന്നെയാണ് അനൗദ്യോഗികമായ ധാരണ.

ജൂലൈ പതിനഞ്ചിനും ഓഗസ്റ്റ് 26നും ഇടയില്‍ പരീക്ഷ നടത്താമെന്ന നിലപാടിലാണ് സിബിഎസ്ഇ. സെപ്റ്റംബറില്‍ ഫലം പ്രസിദ്ധീകരിക്കാമെന്നും സിബിഎസ്ഇ പറയുന്നു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പരീക്ഷ നടത്തണം എന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. മഹാരാഷ്ട്ര മാത്രമാണ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. പരീക്ഷയ്ക്കു മുമ്പായി കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കണമെന്ന് കേരളവും ഡല്‍ഹിയും ആവശ്യപ്പെട്ടു. 

പരീക്ഷ എങ്ങനെ നടത്തണം എന്നതില്‍ ചൊവ്വാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ അറിയിക്കാര്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അദാനി സൂപ്പര്‍ ഗവണ്‍മെന്റ് ആണോ?, കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ?; കുറുക്കുവഴി നടക്കില്ല'

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ മകന്‍ പങ്കെടുത്തേക്കില്ല; മൊജ്തബ മാറിനില്‍ക്കാന്‍ കാരണമെന്ത്?

6.7 മുതല്‍ 8.2 ശതമാനം വരെ; എട്ട് ലഘു സമ്പാദ്യ പദ്ധതികളുടെ പുതിയ പലിശനിരക്ക് അറിയാം

'ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാനാവും'; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‌ വധഭീഷണി

മമ്മൂട്ടി മികച്ച നടനാവുമോ?, ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ, മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും