കുട്ടിയാനയുടെ ജഡം തുമ്പിക്കൈ കൊണ്ട് എടുത്തു ഉയര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയാനയുടെ ദൃശ്യം 
India

കുട്ടിയാനയുടെ ജഡം തുമ്പിക്കൈയില്‍ വച്ച് കിലോമീറ്ററുകളോളം നടന്ന് അമ്മയാന; നൊമ്പരക്കാഴ്ച- വീഡിയോ 

ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

മാതൃസ്‌നേഹത്തിന്റെ പ്രാധാന്യം വിളിച്ചൊതുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അമ്മയാനയുടെ പ്രവൃത്തിയാണ് കാഴ്ചക്കാരെ നൊമ്പരപ്പെടുത്തുന്നത്.

ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം. കുട്ടിയാനയുടെ ജഡം തുമ്പിക്കൈയില്‍ വഹിച്ച് തേയിലത്തോട്ടത്തിലൂടെ റോന്ത് ചുറ്റുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കുന്നത്. 

കുട്ടിയാനയുടെ ജഡം ഉയര്‍ത്താന്‍ ബുദ്ധിമുട്ടുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. തുടര്‍ന്ന് തുമ്പിക്കൈയില്‍ ജഡം വഹിച്ച് നടന്നുനീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

വെള്ളിയാഴ്ചയാണ് കുട്ടിയാന ചരിഞ്ഞത്. കുട്ടിയാനയുടെ ജഡവും വഹിച്ച് അമ്മയാന തേയിലത്തോട്ടങ്ങളിലൂടെ ആനക്കൂട്ടത്തോടൊപ്പം നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ആനക്കൂട്ടം ഏകദേശം ഏഴുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT