പ്രതീകാത്മക ചിത്രം 
India

രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി; അന്വേഷണം 

ആന്ധ്രാപ്രദേശില്‍ രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി. 30 വയസുകാരിയാണ് 15 വയസുകാരനൊപ്പം ഒളിച്ചോടിയത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൃഷ്ണ ജില്ലയിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജൂലൈ 19നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബത്തൊടൊപ്പമാണ് 30കാരി താമസിച്ചിരുന്നത്. പതിനഞ്ചു വയസുകാരന്‍ താമസിക്കുന്ന പ്രദേശത്താണ് ഇവര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഹൈദരാബാദിലെ ബാലനഗറില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT