Newborn baby file
India

ജനിച്ചയുടനെ കുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയും മുത്തശ്ശിയും അറസ്റ്റില്‍

കുട്ടിയെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതിക്ക് മനസിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പുര്‍: 22 കാരി നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി. അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയില്‍ അവിവാഹിതയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയയേയും മുത്തശ്ശിയേയും ആശാവര്‍ക്കറേയുമാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 23നാണ് സ്ത്രീ പ്രസവിച്ചത്. കുട്ടിയെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതിക്ക് മനസിലായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കുഞ്ഞിനെ വില്‍ക്കരുതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതാണ്.

ഡിസ്ചാര്‍ജ് ആകുന്നതിന് മുന്നേ ആശുപത്രിയില്‍ നിന്ന് തന്നെ കുട്ടിയെ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അധികാരികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Mother Sells Her Newborn For Rs 50,000 In Assam, 3 Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT