പ്രതീകാത്മക ചിത്രം 
India

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു, മൂത്ത മകനെക്കൊണ്ട് മറവു ചെയ്യിച്ചു; അമ്മ അറസ്റ്റില്‍

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു, മൂത്ത മകനെക്കൊണ്ട് മറവു ചെയ്യിച്ചു; അമ്മ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. പതിമുന്നു വയസ്സു പ്രായമുള്ള മൂത്ത മകനെക്കൊണ്ടു കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത മകനും പൊലീസിന്റെ കസ്റ്റഡിയിലാണ്. 

പൂനെയ്ക്കു സമീപം യെര്‍വാഡയിലാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അടുപ്പത്തിന്റെ കാര്യവും സ്ത്രീ ഗര്‍ഭിണിയാണെന്നതും നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു. പ്രസവത്തിനു ശേഷം കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്നുള്ള സംശയമാണ് പൊലീസ് കേസില്‍ എത്തിയത്.

നാട്ടുകാര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് സ്ത്രീയുടെ മൂത്ത മകനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വിവരങ്ങള്‍ വെളിവായി. കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നെന്ന് മൂത്ത കുട്ടി വെളിപ്പെടുത്തി. അമ്മയുടെ നിര്‍ദേശപ്രകാരം താന്‍ മൃതദേഹം പുഴയോരത്തു കുഴിച്ചിട്ടതായും കുട്ടി പറഞ്ഞു.

പുഴയോരത്തു നടത്തിയ പരിശോധനയില്‍ പൊലീസ് മൃതദേഹം കണ്ടെടുത്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി