പ്രതീകാത്മക ചിത്രം 
India

പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മകനെ രക്ഷപെടുത്തി; അമ്മ അറസ്റ്റില്‍

പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മകനെ രക്ഷപെടുത്തി; അമ്മ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേസില്‍ പ്രതിയായ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസിനെ അമ്മ നേരിട്ടത് അടുക്കളയിലെ മുളകു പൊടി കൊണ്ട്. പൊലീസിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ അമ്മയെയും ഓടി രക്ഷപ്പെട്ട മകനെയും പിന്നീട് അറസ്റ്റ് ചെയ്തു. 

മുംബൈ മല്‍വാനിയിലാണ് സംഭവം. മകനെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ അമ്മ അടുക്കളയില്‍നിന്നു മുളകുപൊടി കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. മകനോട് ഓടിരക്ഷപ്പെടാനും ആവശ്യപ്പെട്ടു. കണ്ണില്‍ മുളകുപൊടി വീണ ഉദ്യോഗസ്ഥര്‍ തപ്പിത്തടയുന്നതിനിടെ മകന്‍ സ്ഥലം വിട്ടു.

ഓടി രക്ഷപ്പെട്ട മകനെ പിന്നീട് മലാഡില്‍നിന്നു പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിച്ചതിന് അമ്മയും പിടിയിലായി. ഇരുവര്‍ക്കുമെതിരെ ഐപിസി 353, 332, 504, 506, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം