സൈക്കിളുകാരനെ പിന്തുടര്‍ന്ന് വിരട്ടിയോടിക്കുന്ന അമ്മയാന 
India

സൈക്കിളുകാരനെ പിന്തുടര്‍ന്ന് വിരട്ടിയോടിച്ചു, ആരും ഇല്ലെന്ന് ഉറപ്പാക്കി കുട്ടിയാനകള്‍ക്ക് റോഡില്‍ വഴിയൊരുക്കി; അമ്മയാനയുടെ കരുതല്‍ (വീഡിയോ)

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അമ്മമാര്‍ എന്തുവേണമെങ്കിലും ചെയ്യും. കുഞ്ഞുങ്ങളുടെ സംരക്ഷമാണ് അമ്മമാര്‍ക്ക് പ്രാധാന്യം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വഴിയൊരുക്കുന്ന അമ്മയാനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. റോഡില്‍ സൈക്കിളുകാരനെ അമ്മയാന ഓടിച്ചിടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഈ സമയത്ത് മറുവശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. വാഹനങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അമ്മയാന സിഗ്നല്‍ നല്‍കുന്നു. ഇതിന് പിന്നാലെ കൂട്ടത്തോടെ കുട്ടിയാനകളില്‍ കാട്ടില്‍ നിന്ന് റോഡിലേക്ക് വരുന്നതും റോഡ് മുറിച്ച് കടന്നുപോകുന്നതുമാണ് വീഡിയോയിലുള്ളത്.

ആനകള്‍ തമ്മില്‍ സിഗ്നലുകള്‍ വഴിയാണ് ആശയവിനിമം നടക്കുന്നതെന്ന് സുശാന്ത നന്ദ ട്വീറ്റില്‍ കുറിക്കുന്നു. തീവ്രത കുറഞ്ഞ മുരള്‍ച്ച വഴിയാണ് ആശയവിനിമം നടത്തുന്നത്. ഇന്‍ഫ്രാ സൗണ്ടിലാണ് ആനകളുടെയിലുള്ള ആശയവിനിമയമെന്നും സുശാന്ത നന്ദ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍