മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ 
India

എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് ചികിത്സ; പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചികിത്സസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി കോവിഡ് ചികിത്സ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചികിത്സസഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണി പോരാളികളായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് ചികിത്സ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ജോലി ചെയ്യുന്നതിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. ചിലര്‍ മരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് ചികിത്സ നല്‍കും. അത് അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ലഭിക്കും. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT