മുഹമ്മദ്‌ സലിം എക്‌സ്‌
India

മുഹമ്മദ്‌ സലീം സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി

67കാരനായ മുഹമ്മദ്‌ സലിം രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: സിപിഎം പശ്ചിമ ബം​ഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 67കാരനായ മുഹമ്മദ്‌ സലിം രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്.

മുഹമ്മദ് സലിം 2015 മുതൽ പാർട്ടി പൊളിറ്റ്‌ബ്യൂറോ അംഗമാണ്. 1990 മുതൽ രണ്ട്‌ തവണ രാജ്യസഭാംഗമായി. 2001–2004 കാലത്ത്‌ ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച്‌ ലോക്‌സഭാംഗമായിട്ടുണ്ട്.

വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം പൊതുപ്രവർത്തനരം​ഗത്ത് സജീവമാകുന്നത്. 1998 മുതൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്‌. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ മുഹമ്മദ് സലിം മികച്ച പ്രഭാഷകനുമാണ്‌.

80 അം​ഗ സംസ്ഥാന കമ്മിറ്റിയെയും ഹുഗ്ലി ജില്ലയിലെ ദാങ്കുണിയിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ 14 പേർ വനിതകളാണ്. 11 പുതുമുഖങ്ങളും സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT