പ്രതീകാത്മക ചിത്രം 
India

നേരിട്ട് സ്പര്‍ശിച്ചിട്ടില്ലെന്ന വാദം തള്ളി; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 5വര്‍ഷം തടവ്

ഒരു പിതാവ് കുട്ടിയുടെ രക്ഷാധികാരിയും സുരക്ഷിത കേന്ദ്രവുമാണ്. അതിനാല്‍ ഈ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാണെന്നും കോടതി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്‍പ്പതുവയസുകാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷവിധിച്ച് മുംബൈ പോക്‌സോ കോടതി. ഒരു അച്ഛന്‍ മകളുടെ സംരക്ഷിത സ്ഥാനവും രക്ഷിതാവുമാണെന്നും നീരീക്ഷിച്ച കോടതി കുട്ടിയുടെ ശരീരത്തില്‍ സ്്പര്‍ശിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം  കോടതി തള്ളുകയും ചെയ്തു.

ഒരു പിതാവ് കുട്ടിയുടെ രക്ഷാധികാരിയും സംരക്ഷിത സ്ഥാനവുമാണ്. അതിനാല്‍ ഈ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാണെന്നും കോടതി പറഞ്ഞു
പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കോടതി പിതാവിന് ശിക്ഷവിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചിട്ടില്ലെന്നായിരുന്നു പിതാവിന്റെ അഭിഭാഷകന്റെ വാദം.  പ്രതി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനാണ്. അതുകൊണ്ട് തന്നോട് ദയകാണിക്കണമെന്ന പ്രതിയുടെ വാദം അംഗീകരിച്ചാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടും. അത് നീതിവ്യവസ്ഥയ്ക്ക് കളങ്കമാകുമെന്നും കോടതി നീരിക്ഷിച്ചു. 

ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി സ്‌കൂളില്‍ വിചിത്രമായ രീതിയില്‍ പെരുമാറുന്നതിനെ കുറിച്ച് അധ്യാപിക മുന്നറിയിപ്പ് നല്‍കിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ അച്ഛന്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി പറഞ്ഞു. തുടര്‍ന്നാണ്  പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്നെ ഉപേക്ഷിക്കാന്‍ ആഗ്രഹിച്ച യുവതി കള്ളക്കേസില്‍ കുടുക്കുകയെന്നായിരുന്നു പിതാവിന്റെ വാദം.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT