ലൈല ഖാന്‍ twitter
India

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് തക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവാണ് പര്‍വേസ് തക്.

കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2011 ഫെബ്രുവരിയിലാണ് ലൈലയും അമ്മയും നാലു സഹോദരങ്ങളും കൊല ചെയ്യപ്പെട്ടത്. നാസിക്കിലെ ഇഗത്പുരിയിലെ വീട്ടില്‍ വച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സ്വത്തു തര്‍ക്കം വാക്കേറ്റത്തിലെത്തുകയും തുടര്‍ന്ന് പര്‍വേസ് സെലീനയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സെലീനയ്ക്കു പിന്നാലെ ലൈലയെയും നാലു സഹോദരങ്ങളെയും പര്‍വേസ് കൊലപ്പെടുത്തി.

സെലീനയെ കാണാനില്ലെന്നു കാണിച്ച് മുന്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ സ്വദേശമായ കശ്മീരിലേക്കു കടന്ന പര്‍വേസിനെ പൊലീസ് നിരീക്ഷണത്തിലാക്കി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി