ചിത്രം: പിടിഐ 
India

ജാമ്യമില്ല; ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ ജയിലില്‍

ഇന്നലെയാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: അഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിനിടെ പിടികൂടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ  ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ ജയിലില്‍ തുടരും. ഇന്നലെയാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌.

ആര്യന്റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകവിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണെന്ന് എന്‍സിബി കോടതിയെ അറിയിച്ചു. ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ആര്യന്‍ ഖാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന് ആര്യന്റെ അഭിഭാഷകന്‍ വീണ്ടും കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ രാജ്യം വിട്ടുപോകില്ലെന്നതുള്‍പ്പെടെ അഭിഭാഷന്‍ കോടതിയെ അറിയിച്ചു. 

മുംബൈയിൽനിന്നു ഗോവയിലേക്കു സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എൻസിബിയുടെ രഹസ്യ ഓപ്പറേഷനിൽ പ്രതികൾ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ‌, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എൻസിബി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ