വാട്‌സ് ആപ് ഡിപി ഹൈക്കോടതി ജഡ്ജി; ജില്ലാ ജഡ്ജിയില്‍ നിന്ന് അരലക്ഷം തട്ടി; അന്വേഷണം പ്രതീകാത്മക ചിത്രം
India

വാട്‌സ്ആപ് ഡിപി ഹൈക്കോടതി ജഡ്ജി; ജില്ലാ ജഡ്ജിയില്‍ നിന്ന് അരലക്ഷം തട്ടി; അന്വേഷണം

ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയില്‍ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹൈക്കോടതി ജഡ്ജിയുടെ ചിത്രം വാട്‌സ് ആപ് ഡിപിയാക്കിയ അജ്ഞാതന്‍ ജില്ലാ ജഡ്ജിയുടെ കൈയില്‍ നിന്നും അന്‍പതിനായിരം രൂപ തട്ടിയെടുത്തു. ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയില്‍ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസ് എടുത്തു.

വെള്ളിയാഴ്ച ജഡ്ജിയുടെ ഡിപിയുള്ള ഫോണില്‍ നിന്നും ജില്ലാ ജഡ്ജിക്ക് ഒരു മെസേജ് ലഭിക്കുകയായിരുന്നു. അടിയന്തരമായി അന്‍പതിനായിരം രൂപവേണമെന്നും വൈകീട്ട് തിരിച്ച് തരാമെന്നുമായിരുന്നു മെസേജില്‍ പറഞ്ഞത്. ജില്ലാ ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും നേരത്തെ പരിചയമുള്ളവരായതിനാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും തിരക്കാതെ തന്നെ ജില്ലാ ജഡ്ജി അന്‍പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും കുടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായതായി ബോധ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

അഞ്ച് ഡോര്‍ എസ് യുവി; വരുന്നു ഥാര്‍ റോക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ്

'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'

KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ