ബൈക്കില്‍ അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം, സ്‌ക്രീന്‍ഷോട്ട്‌ 
India

മുന്നിലും പിന്നിലും യുവതികള്‍, ബൈക്കിന്റെ വീല്‍ ഉയര്‍ത്തി അപകടകരമായ ഡ്രൈവിങ്; യുവാവ് അറസ്റ്റില്‍- വീഡിയോ

രണ്ടു യുവതികളുമായി ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ടു യുവതികളുമായി ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. റോഡില്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവ് പിടിയിലായത്. യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് സംഭവം. രണ്ടുയുവതികളില്‍ ഒരാളെ മുന്നിലും രണ്ടാമത്തെയാളെ പിന്നിലും ഇരുത്തിയാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. വീല്‍ ഉയര്‍ത്തിയാണ് ബൈക്ക് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

പ്രതി എവിടെ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടാന്‍ സാധിച്ചതെന്ന് പൊലീസ് പറയുന്നു. ഗതാഗത നിയമത്തിലെ വിവിധ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റകരമായ നരഹത്യയും ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം