അപകടത്തിന് ഇടയാക്കിയ ബിഎംഡബ്ല്യൂ കാർ, മരിച്ച വീട്ടമ്മ എക്സ്
India

മീന്‍ വാങ്ങാന്‍ റോഡില്‍ ഇറങ്ങി; പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. പുലര്‍ച്ചെ മീന്‍ വാങ്ങാന്‍ ദമ്പതികള്‍ വീടിന് വെളിയില്‍ ഇറങ്ങിയ സമയത്താണ് അപകടം.

ഇന്ന് പുലര്‍ച്ചെ 5.30ന് മുംബൈയിലെ വര്‍ളിയിലാണ് സംഭവം. കോളിവാഡ പ്രദേശത്ത് നിന്നുള്ള ദമ്പതികള്‍ മത്സ്യം വാങ്ങാന്‍ സ്‌കൂട്ടറില്‍ സാസൂണ്‍ ഡോക്കിലേക്ക് പോയ സമയത്താണ് അപകടം ഉണ്ടായത്. മീന്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുചക്രവാഹനത്തിന് പിന്നില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിയുകയും ഭര്‍ത്താവും ഭാര്യയും തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോണറ്റില്‍ നിന്ന് ചാടി ഇറങ്ങിയത് കൊണ്ട് ഭര്‍ത്താവ് രക്ഷപ്പെട്ടു. എന്നാല്‍ ഭാര്യയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ബോണറ്റില്‍ വീണ ഭാര്യയെ നൂറ് മീറ്റര്‍ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ സ്ത്രീയെ ഉപേക്ഷിച്ച് കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭർത്താവ് ചികിത്സയിലാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.ശിവസേന നേതാവിന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT