പ്രതീകാത്മക ചിത്രം 
India

അമ്മയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം; യുവതി പിടിയില്‍

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മയുടെ മൃതദേഹം മകള്‍ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം. മുംബൈയിലെ ലാല്‍ബാഗ് പ്രദേശത്തെ അപ്പാര്‍ട്ടുമെന്റിലാണ് 55കാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വീണാ പ്രകാശ് ജെയിന്‍ എന്ന സ്ത്രീയാണ് മരിച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

വിധവയായ സഹോദരിയെ കാണാനില്ലെന്ന് അറിയിച്ച് സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം യുവതി വീടിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ മരണശേഷം, പതിനാറുവര്‍ഷം മുന്‍പാണ് ഇവര്‍ പല്‍ഗാറില്‍ നിന്ന് ലാല്‍ ബാഗിലേക്ക് താമസം മാറിയത്. ഇടയ്ക്ക് വീണയെ സന്ദര്‍ശിക്കാനെത്തുന്ന സഹോദരന്‍ ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി നിരവധി തവണ വീട്ടിലെത്തിയിട്ടും സഹോദരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓരോ തവണയും മകള്‍ ഒരോരോ കാര്യങ്ങള്‍ പറഞ്ഞ് സഹോദരനെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT