പ്രതീകാത്മക ചിത്രം 
India

ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു, കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; അറസ്റ്റ്

ഭക്ഷണത്തില്‍ ആര്‍സെനിക്കും താലിയവും ചേര്‍ത്ത് നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. കമല്‍കാന്ത് ഷായെയാണ് കവിതയും സുഹൃത്ത് ഹിതേഷ് ജെയിനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് ഭാര്യ കമല്‍കാന്തിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ആര്‍സെനിക്കും താലിയവും ചേര്‍ത്ത് നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമല്‍കാന്ത് പതിനേഴ് ദിവസം മരിച്ചു. 

ചികിത്സക്കിടെ ഡോക്ടര്‍മാര്‍ കമല്‍കാന്തിന്റെ ശരീരത്തില്‍ ആര്‍സെനിക്കിന്റെയും താലിയത്തിന്റെയും അളവ് കൂടുതല്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ഈ വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഭാര്യയുള്‍പ്പടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ സഹായത്തോടെ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കമല്‍കാന്തിന്റെ ഭക്ഷണപാനീയങ്ങളില്‍ വളരെ സമര്‍ത്ഥമായാണ് യുവതി ആര്‍സെനിക്കും താലിയവും കലര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്തത്തില്‍ ആര്‍സെനിക്കും താലിയവും ഉണ്ട്. എന്നാല്‍ ഇത് സാധാരണത്തേക്കാള്‍ കുടുതലായാല്‍ അത് വിഷമായി പ്രവര്‍ത്തിക്കുന്നു. അത് മനസിലാക്കിയാണ് ഭക്ഷണത്തില്‍ ഇവ ചേര്‍ത്ത് നല്‍കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT