വെള്ളത്തില്‍ മുങ്ങിയ മുംബൈ വര്‍ളി മെട്രോ സ്‌റ്റേഷന്‍(Worli Metro Station)  എക്‌സ്
India

തോരാമഴയില്‍ മുങ്ങി മുംബൈ; വര്‍ളി ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ വെള്ളത്തില്‍-വിഡിയോ

പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ (Worli Metro Station) പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.

ഈ അടുത്താണ് വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മേല്‍ക്കൂര ചോര്‍ന്ന് വെള്ളം സ്‌റ്റേഷനകത്തും പ്ലാറ്റ്‌ഫോമിലേയ്ക്കും എത്തുകയായിരുന്നു. ബാന്ദ്ര- കുര്‍ള കോംപ്ലക്‌സ് മുതല്‍ വര്‍ളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈന്‍ 3 ന്റെ സര്‍വീസുകള്‍ ഈ മാസം 10 നാണ് പ്രവര്‍ത്തനക്ഷമമായത്.

പുതിയതായി ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ ചോര്‍ന്നതില്‍ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

എക്‌സില്‍ പങ്കുവെച്ച കമന്റ്

35 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മുംബൈയില്‍ നേരത്തെ കാലവര്‍ഷമെത്തുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ മുംബൈയില്‍ മഴ തോരാതെ പെയ്യുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് ഇവിടെ പെയ്തത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും വിമാന സര്‍വീസും നിലച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT