പ്രതീകാത്മക ചിത്രം 
India

ഹിന്ദുവാണെന്ന് പറഞ്ഞ് 22 കാരിയുമായി പ്രണയം; നിരവധി തവണ പീഡിപ്പിച്ചു; പരാതിയുമായി യുവതി

വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായും യുവതി പരാതിയില്‍  പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഹിന്ദു യുവാവായി ചമഞ്ഞ് 22 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം യുവാവായ ഇയാള്‍ ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മുസ്ലീമാണെന്ന് അറിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടി ഇയാളെ അകറ്റി നിര്‍ത്തിയിരുന്നു. അതിന് പിന്നാലെ യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബാലിയ നഗരത്തിലെ കോട്ട് വാലി പ്രദേശത്താണ് സംഭവം. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നതായി എസ്‌ഐ പറഞ്ഞു.

ഇയാള്‍ക്കെതിരെ ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result