Rangaswamy sworn in PTI
India

രംഗസ്വാമിക്ക് തുടര്‍ച്ചയായ രണ്ടാമൂഴം; പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു

പുതുച്ചേരി നിയമസഭയിൽ ബിജെപിക്ക് നാല് എംഎല്‍എമാരുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ എന്‍ രംഗസ്വാമിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില്‍ രംഗസ്വാമിയുടേത് തുടര്‍ച്ചയായ രണ്ടാമൂഴമാണ്. ബിജെപി എംഎല്‍എ എ നമശിവായം, എഐഎന്‍ആര്‍സി എംഎല്‍എ മല്ലാടി കൃഷ്ണ റാവു എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

പുതുച്ചേരി ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണയാണ് രംഗസ്വാമി ചുമതലയേല്‍ക്കുന്നത്. ഇതു റെക്കോര്‍ഡാണ്.

പുതുച്ചേരി നിയമസഭയിൽ രംഗസ്വാമിയുടെ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസിന് 12 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് നാല് എംഎല്‍എമാരുണ്ട്. എഐഎഡിഎംകെ, ലച്ചിയ ജനനായക കച്ചി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമുണ്ട്. മന്ത്രിസഭയിലേക്ക് മൂന്നംഗങ്ങളെ പിന്നീട് ഉള്‍പ്പെടുത്തും.

N Rangaswamy sworn in as Chief Minister of Puducherry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Today's Rashi Phalam August 15 | പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമയം

ആശങ്കപ്പെടേണ്ട, എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

80ാം സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യ'യ്ക്ക് 600ാം ടെസ്റ്റ് മത്സരം; ലങ്കൻ 'പരീക്ഷണം' തുടങ്ങുന്നു

'അപ്പടിയെ സ്‌ട്രൈറ്റ് കേരള'; മമ്മൂട്ടിയെ ഗൂഗിള്‍ മാപ്പ് ചുറ്റിച്ചു; 10 കിലോമീറ്റര്‍ വഴികാട്ടിയായി പാണ്ഡ്യന്‍