വളര്‍മതി, എക്സ് 
India

ടൂ, വണ്‍, സീറോ..., ആ കൗണ്ട്ഡൗണ്‍ ശബ്ദം ഇനി ഇല്ല, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ വളര്‍മതി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ത്രീ, ടൂ, വണ്‍, സീറോ... എന്നിങ്ങനെ കൗണ്ട്ഡൗണ്‍ പറയാന്‍ വളര്‍മതിയില്ല.ഐഎസ്ആര്‍ഒയുടെ അഭിമാന ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക ശബ്ദ സാന്നിധ്യമായിരുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞ എന്‍ വളര്‍മതി (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിന് മുമ്പ് നടത്തിയ കൗണ്ട് ഡൗണ്‍ അനൗണ്‍സ്‌മെന്റായിരുന്നു പുറംലോകം കേട്ട വളര്‍മതിയുടെ അവസാന ശബ്ദം.

തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. കോയമ്പത്തൂര്‍ സര്‍ക്കാര്‍ കോളജില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത വളര്‍മതിയുടെ സ്‌കൂള്‍ പഠനം നിര്‍മല ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. 1984ലാണ് ഐഎസ്ആര്‍ഒയില്‍ ചേരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്കായി തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അബ്ദുള്‍ കലാം പുരസ്‌കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്‌കാരം നല്‍കി ആദരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21