ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ/ ഫയല്‍ ചിത്രം 
India

മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി; കാപട്യം തുറന്നുകാട്ടുന്നതു തുടരും: ജെഡി നഡ്ഢ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ചെന്ന് നഡ്ഢ ട്വിറ്ററില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അഴിമതിയും കപട, വര്‍ഗീയ രാഷ്ട്രീയവും തുറന്നുകാട്ടുന്നതു തുടരും. അതിനാണ് ഈ ജനവിധിയെന്ന് നഡ്ഢ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നില മെച്ചപ്പെടുത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടമായി. പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്നാണ്്. അത് ഇങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബോധ്യമായെന്നും സുരേന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സമ്പൂര്‍ണപരാജയമായി. അവരുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ച് വിറ്റു.യുഡിഎഫിന് നിര്‍ണായകമായ സ്വാധീനമുള്ളിടത്ത് പോലും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. മുസ്ലീം ലീഗ്, ജമാ അത്ത് തുടങ്ങിയ സംഘടനകളാണ് ഇതിന് മധ്യസ്ഥം വഹിച്ചത്. അതുകൊണ്ടാണ് എല്‍ഡിഎഫിന് തിരുവനന്തപുരുത്ത് ചെറിയ മേല്‍ക്കൈ നേടാനായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തുപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത നീചമായി വോട്ടുകച്ചവടമാണ് തിരുവനന്തപുരത്ത് നടത്തിയത്. ഇതില്‍ നിന്ന് എത്രലാഭം കിട്ടിയെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചുരുങ്ങിയത് യുഡിഎഫ് സ്ഥാനാര്‍ഥികളോടെങ്കിലും പറയണം. എല്‍ഡിഎഫിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടെന്ന് സുരേന്ദ്ര പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT