പ്രധാനമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നു / പിടിഐ 
India

സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തം; തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷം വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഫലങ്ങള്‍ ആവേശകരമാണ്. നിഷേധാത്മക നിലപാടുകളെ ജനം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മോദി. പാര്‍മെന്റില്‍ പ്രതിപക്ഷം സഹകരിക്കണം. ക്രിയാത്മകമായ ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഞാന്‍ രാഷ്ട്രീയമായിത്തന്നെ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ രാജ്യത്തിന് പോസിറ്റീവായ സന്ദേശം നല്‍കിയാല്‍ അത് നിങ്ങള്‍ക്കും പ്രയോജനകരമാണ്. മോദി പറഞ്ഞു.

പ്രതിപക്ഷം വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിന് പ്രതിപക്ഷം ഒരുപോലെ പ്രധാനമാണ്, അതിന് തക്കതായ രീതിയില്‍ പ്രവര്‍ത്തിക്കണം. വികസനത്തിന്റെ വഴിയില്‍ തടസ്സം ഉണ്ടാകാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT