Minister Amit Shah പിടിഐ
India

സഹകരണ സംഘങ്ങള്‍ക്കൊപ്പം ജന്‍ ഔഷധി കേന്ദ്രം, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി; വന്‍ മാറ്റങ്ങളുമായി ദേശീയ സഹകരണ നയം

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ മാറും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ദേശീയ സഹകരണ നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ മാറും.

സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും നയം ലക്ഷ്യമിടുന്നു. സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതുസേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം, ഗ്രാമീണ പ്പൈപ് ജലവിതരണ പദ്ധതി എന്നിവ തുടങ്ങി വിവിധ മേഖലകളിലേക്കുള്ള വിപുലീകരണം ലക്ഷ്യമിടുന്നു.

എല്ലാ പഞ്ചായത്തിലും ഒരു സര്‍വീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കേരളം എതിര്‍പ്പ് അറിയിച്ച ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കണമെന്നും നയത്തിലുണ്ട്. കൂടാതെ ദേശീയ തലത്തിനൊപ്പം സംസ്ഥാന തലത്തിലും സഹകരണ സംഘങ്ങളുടെ ഡാറ്റബേസ് ഉണ്ടാക്കണമെന്നും ഇത് ദേശീയ ഡാറ്റബേസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

The central government has announced a National Cooperation Policy that proposes fundamental changes in the functioning of service cooperative banks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT