പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിയതിന് പിന്നാലെ, എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്‌സ്റ്റ് ബുക്കില്‍ നിന്ന് ഗാന്ധി വധത്തെ കുറിച്ചും ആര്‍എസ്എസ് നിരോധനത്തെ കുറിച്ചും പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കി.
ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു, ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യ ആശയം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു, ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ കുറച്ചുകാലം നിരോധിക്കപ്പെട്ടിരുന്നു' എന്നീ ഭാഗങ്ങളാണ് പാഠപുസ്തകത്തില്‍ നിന്ന് മാറ്റിയിരിക്കുന്നത്.
അതേസമയം, ഈ അക്കാദമിക് ഇയറില്‍ കരിക്കുലം പരിഷ്‌കരണം നടത്തിയിട്ടില്ലെന്നും കഴിഞ്ഞ ജൂണില്‍ നടത്തിയ മാറ്റങ്ങള്‍ മാത്രമാണുള്ളത് എന്നുമാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
ഗുജറാത്ത് കലാപം, മുഗള്‍ കോടതികള്‍, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്‌സലൈറ്റ് മൂവ്‌മെന്റ് എന്നിവ അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിഇആര്‍ടി പാഠപുസ്‌കതത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുഴുവന്‍ മാറ്റങ്ങളും കഴിഞ്ഞ അക്കാദമിക് ഇയറില്‍ ചെയതതാണ്, ഇത്തവണ ഒരു മാറ്റവും വരുത്തിയിട്ടില്ല- എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് സക്ലാനി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, പാഠ ഭാഗങ്ങളിലെ ഉള്ളടക്കത്തിന്റെ ഭാരം കുറയ്‌ക്കേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് എന്‍സിഇആര്‍ടി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കുന്നതിനും സര്‍ഗ്ഗാത്മക മനോഭാവത്തോടെയുള്ള പഠനത്തിനും അവസരങ്ങള്‍ നല്‍കാന്‍ ഊന്നല്‍ നല്‍കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ എന്‍സിഇആര്‍ടി തീരുമാനിക്കുകയായിരുന്നു എന്നും വെബ്‌സൈറ്റില്‍ പറയുന്നു.
എന്‍ഇപി പ്രകാരമുള്ള പുതിയ പാധ്യപദ്ധതി ചട്ടക്കൂട് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങള്‍ 2024 അക്കാദമിക് വര്‍ഷം മുതല്‍ അവതരിപ്പിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍; ലക്ഷ്യം ദലിത് വോട്ട് ബാങ്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates