Nearly 91 lakh names deleted from Bengal electoral rolls after SIR exercise ഫയൽ ചിത്രം
India

എസ്ഐആര്‍: ബംഗാളില്‍ ഒഴിവാക്കിയത് 91 ലക്ഷത്തോളം പേരുകള്‍

ഫെബ്രുവരി 28ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബറില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതിന് ശേഷം 63.66 ലക്ഷം ആളുകളെയാണ് നീക്കം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രക്രിയയ്ക്ക് (എസ്ഐആര്‍) ശേഷം ഒഴിവാക്കിയത് ഏകദേശം 91 ലക്ഷം പേരുകള്‍. സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ശേഷമുള്ള അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

ഫെബ്രുവരി 28ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബറില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതിന് ശേഷം 63.66 ലക്ഷം ആളുകളെയാണ് നീക്കം ചെയ്തത്. അതായത് ആകെ വോട്ടര്‍മാരുടെ 8.3 ശതമാനത്തോളം വരുന്ന വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തു. ഇതോടെ വോട്ടര്‍മാരുടെ എണ്ണം 7.66 കോടിയില്‍ നിന്ന് 7.04 കോടിയായി കുറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം സൂക്ഷ്മപരിശോധനയില്‍ 27.16 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കി. 32.68 ലക്ഷത്തിലധികം പേരെ അന്തിമ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ആരംഭിച്ചതു മുതല്‍ ഇതുവരെ ആകെ 90.83 ലക്ഷത്തോളം പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ ഘട്ടംഘട്ടമായും സുതാര്യമായ രീതിയിലുമാണ് നടപ്പാക്കിയതെന്നും പൂര്‍ണമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഇപ്പോള്‍ പൊതുരേഖയായി ലഭ്യമാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

'ഇ-സിഗ്‌നേച്ചര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, വോട്ടര്‍മാരെ ഒഴിവാക്കിയതിലും ഉള്‍പ്പെടുത്തിയതിലും നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഈ പ്രക്രിയ മുഴുവന്‍ പൂര്‍ത്തിയാക്കിയത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ പട്ടികയില്‍ പുതുതായി വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത് നിയമപരമായ വ്യവസ്ഥകള്‍ക്കും ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ ആകെയുള്ള 294 സീറ്റുകളില്‍ 152 സീറ്റുകളിലേക്ക് ഏപ്രില്‍ 23-ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. ബാക്കി 142 സീറ്റുകളിലേക്ക് ഏപ്രില്‍ 29-ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ടത്തിലേക്കുള്ള വോട്ടര്‍പട്ടിക ഏപ്രില്‍ 9-ന് ഫ്രീസ് ചെയ്യും. 'ഈ ഘട്ടത്തില്‍ വോട്ടര്‍പട്ടികയില്‍ ഇനി മാറ്റങ്ങളൊന്നും വരുത്തില്ല. ഒന്നാം ഘട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ നിയമപ്രകാരം പട്ടിക മരവിപ്പിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇനി എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ അത് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏപ്രില്‍ 13-നാണ് കേസ് ഇനി കോടതി പരിഗണിക്കുക.

Nearly 91 lakh names deleted from Bengal electoral rolls after SIR exercise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും