Supreme Court File
India

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് നേരിട്ട് സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍; പരിഷ്‌കരണ റിപ്പോര്‍ട്ട് തേടി

പരീക്ഷാ സംവിധാനം പൂര്‍ണമായും സ്ഥിരസ്വഭാവമുള്ളതാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷകളിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി, പരീക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ സുപ്രീംകോടതിയുടെ നിര്‍ണായക നീക്കം. എന്‍ടിഎയുടെ പുതിയ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്താന്‍ താനും ജസ്റ്റിസ് അലോക് ആരാധെയും എന്‍ടിഎ ഓഫീസ് സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ വ്യക്തമാക്കി.

ഡല്‍ഹി മിന്റോ റോഡിലുള്ള എന്‍ടിഎ ആസ്ഥാനം സന്ദര്‍ശിച്ച് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ജീവനക്കാരുടെ ലഭ്യതയടക്കമുള്ള കാര്യങ്ങളും നേരിട്ട് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. താല്‍ക്കാലിക പരിഹാരങ്ങള്‍ക്കപ്പുറം പരീക്ഷാ സംവിധാനം പൂര്‍ണമായും സ്ഥിരസ്വഭാവമുള്ളതാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിരമായ സംവിധാനവും സ്ഥിരം ജീവനക്കാരും സജ്ജമാക്കണമെന്നും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

പരീക്ഷാ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ മാസം അവസാനത്തോടെ ആദ്യ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങളും നിലേകനി പാനല്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലേകനി സമിതിയുടെ ഇതുവരെയുള്ള പുരോഗതി വിശദീകരിച്ചുകൊണ്ട് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയോട് സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്‍ടിഎ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

NEET Paper Leaks: SC Judges to Inspect NTA's New Delhi Office, Seek Reform Update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കെതിരെ 100% തീരുവയ്ക്ക് വഴിയൊരുങ്ങുന്നു

'വ്യാജ വാര്‍ത്ത നല്‍കുന്നു'; സിഎന്‍എന്‍ അടക്കം മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

ഇന്ത്യയ്ക്ക് 100% തീരുവ?, ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം, 'ഒരൊറ്റ ഏഷ്യ'!... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളില്‍ പദ്ധതി വരുന്നു