പ്രതീകാത്മക ചിത്രം 
India

നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ല, ഒഎംആര്‍ രീതിയില്‍ നടത്തും

ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ലെന്ന് ദേശീയ പരീക്ഷ ഏജന്‍സി(എന്‍ടിഎ). പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവര്‍ഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി പരീക്ഷ രീതിയില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരു ദിവസം ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്തും, 3 മണിക്കൂര്‍ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തെന്നു എന്‍ടിഎ അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറും, അപാര്‍ ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ നിര്‍ദേശമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT