പ്രതീകാത്മക ചിത്രം 
India

പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ പൊലീസിനോ കോടതിക്കോ അധികാരമില്ല: കര്‍ണാടക ഹൈക്കോടതി

ട്രൈബ്യൂണലിന് സിവില്‍ കോടതിയുടെ അധികാരമുണ്ടെന്നും സിവില്‍ കോടതിക്ക് തന്നെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ കഴിയാത്തപ്പോള്‍ ഡിആര്‍ടിക്കും കഴിയില്ലെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഒരാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ പൊലീസിനോ കോടതിക്കോ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ക്രിമിനല്‍ നടപടി നിയമം 102, 104 വകുപ്പുകള്‍ പ്രകാരം പൊലീസിന് പ്രത്യേക അധികാരം പ്രയോഗിക്കാന്‍ കഴിയില്ല.  മുംബൈ വ്യവസായിയായ നിതിന്‍ ശംഭുകുമാര്‍ കസ്ലിവാളിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയ ബംഗളൂരുവിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. 

ട്രൈബ്യൂണലിന് സിവില്‍ കോടതിയുടെ അധികാരമുണ്ടെന്നും സിവില്‍ കോടതിക്ക് തന്നെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 2015ല്‍ ഡെബ്റ്റ്‌ റിക്കവറി ട്രൈബ്യൂണലില്‍ കസ്ലിവാളിന്റെയും അദ്ദേഹത്തിന്റെ ബിസിനസ്സുകളുടെയും സ്വത്തുക്കള്‍ തിരിച്ചടയ്ക്കാനും ഡിഫോള്‍ട്ട് അറ്റാച്ച്‌മെന്റും വില്‍പ്പനയും ആവശ്യപ്പെട്ട് കേസ് ആരംഭിച്ചു. കസ്ലിവാളിന്റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ബാങ്കുകള്‍ അപേക്ഷ നല്‍കി. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. തുടര്‍ന്ന്, വിദേശയാത്ര ആവശ്യമുള്ളപ്പോഴെല്ലാം കസ്ലിവാള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും പകരം പാസ്പോര്‍ട്ട് ട്രൈബ്യൂണലില്‍ സമര്‍പ്പിക്കുകയും ചെയ്തു.
2016 ല്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കേണ്ടതിനാല്‍ വിട്ടുകിട്ടാന്‍ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കസ്‌ലിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

കസ്ലിവാളിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയാണ് 2023 ഡിസംബര്‍ 6ന് വിധി പ്രസ്താവിച്ചത്. പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ ട്രൈബ്യൂണലിന് നിര്‍ദ്ദേശിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ സിവില്‍ കോടതിക്കോ ക്രിമിനല്‍ കോടതിക്കോ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 102, 104 വകുപ്പുകള്‍ പ്രകാരം ഏതെങ്കിലും രേഖ പിടിച്ചെടുക്കാന്‍ പൊലീസിനും കോടതിക്കും അധികാരമുണ്ടെങ്കിലും ഇതില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടുന്നില്ലെന്നാണ് കോടതി ഹൈക്കോടതിയുടെ ഉത്തരവിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT